ads

banner

Wednesday, 12 December 2018

author photo

കൊച്ചി: പിറവം വലിയപള്ളി കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നും സമുദായ സൗഹൃദവും ക്രമസമാധാനവും ഉറപ്പാക്കണമെന്നല്ലാതെ ഈ വിഷയത്തില്‍ മറ്റു താല്‍പര്യങ്ങളില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിറവം പള്ളികേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കാനും പള്ളിയില്‍ മതപരമായ ചടങ്ങുകള്‍ നടത്താനും പോലിസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട പള്ളിവികാരി ഉള്‍പ്പെടെ നല്‍കിയ ഹരജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനു സ്വാതന്ത്ര്യം വേണം. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ല. എന്നാല്‍ ഒരു പ്രശ്‌നം ഒഴിവാക്കുമ്ബോള്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ആഭ്യന്തരവകുപ്പ് അഡീഷനല്‍ സെക്രട്ടറി സിംജി ജോസഫിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. 

വിധി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ യാക്കോബായ വിഭാഗക്കാര്‍ പള്ളിയോടു ചേര്‍ന്നുള്ള പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ബോട്ടുകളില്‍ പോലിസിനെ വിന്യസിച്ചു. ഫയര്‍ഫോഴ്‌സിന്റെയും നീന്തല്‍ വിദഗ്ധരുടെയും സേവനം ഉറപ്പാക്കി. ഡിസംബര്‍ എട്ടിന് പള്ളിയങ്കണത്തില്‍ യാക്കോബായ വിഭാഗത്തിലുള്ള 1000 പേര്‍ ക്യാംപ് ചെയ്തിരുന്നു. പത്തായപ്പോള്‍ ഇവരുടെ എണ്ണം 2000മായി. കൂടുതല്‍ യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധവുമായി എത്തുന്നത് തടയാന്‍ പള്ളിയിലേക്കുള്ള വഴികള്‍ അടച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പിറവം പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement