ads

banner

Wednesday, 12 December 2018

author photo

കൊച്ചി: മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ നടീനടന്മാരുടെ അടക്കം കൈവശമുള്ള അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നടപടി എടുത്ത് സര്‍ക്കാര്‍. കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ പരാതിയിന്‍മേലാണ് നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ പരാതി അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രി റവന്യു മന്ത്രിക്ക് കൈമാറുകയായിരുന്നു. റവന്യു മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റവന്യു കമ്മീഷണര്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

15 ഏക്കറില്‍ അധികം ഭൂമിയുള്ള എല്ലാവരേയും കണ്ടെത്തി ഭൂമി തിരിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ലാന്‍ഡ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട ജില്ല രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭൂമി സംബന്ധിച്ച ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement