ads

banner

Saturday, 22 December 2018

author photo

കൊച്ചി: റെയില്‍വേ പാളം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നത‌് ക്രിസ‌്മസ‌്‌ കാലത്ത‌് ട്രെയിന്‍ യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു. ഇടപ്പള്ളി, ചിങ്ങവനം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ‌് പാളം മാറ്റുന്നത‌്. മിക്ക ട്രെയിനുകളും അര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈകിയാണ‌് ഓടുന്നത‌്. പാസഞ്ചറുകള്‍ റദ്ദ് ചെയ്യുന്നതും വ്യാപകമാണ‌്. 

അറ്റകുറ്റ പണികളുടെ പേരില്‍ നാളെ വരെയാണ‌് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത‌് നീളുമെന്നാണ‌് സൂചന.

ചിങ്ങവനത്തെ അറ്റകുറ്റപ്പണിയാണ‌് സര്‍വീസുകളെ ഏറെയും ബാധിച്ചത‌്. 11 പ്രധാന എക‌്സ‌്പ്രസ‌് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഏഴ് പാസഞ്ചറുകളും നാല‌് മെമു ട്രെയിനുകളും റദ്ദാക്കി. ഫലത്തില്‍ സംസ്ഥാനത്തെ മൊത്തം ട്രെയിന്‍ ഗതാഗതത്തെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

ഇടപ്പള്ളി സ‌്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ‌്ച എറണാകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന‌് സര്‍വീ‌സ‌് ആരംഭിക്കുന്ന നാല‌് പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു. തിരുവനന്തപുരം--മധുര (അമൃത), നാഗര്‍കോവില്‍--മംഗളൂരു (പരശുറാം), തിരുവനന്തപുരം--ഹൈദരാബാദ‌് (ശബരി) എന്നീ എക‌്സ‌്പ്രസ‌് ട്രെയിനുകള്‍ 1.15 മണിക്കൂര്‍ വരെയാണ‌് എറണാകുളത്ത‌് പിടിച്ചിടുന്നത‌്. മറ്റു ട്രെയിനുകളില്‍ പലതിനും അര മണിക്കൂറോളം നിയന്ത്രണമുണ്ട‌്.

കൂടാതെ ഫരീദാബാദിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലും സംസ്ഥാനത്ത‌് ട്രെയിന്‍ നിയന്ത്രണമുണ്ട‌്. മറ്റ‌് സംസ്ഥാനങ്ങളില്‍ നിന്ന‌് നാട്ടിലേക്ക‌് വരുന്നവര്‍ക്കാണ‌് നിയന്ത്രണം ദുരിതമാകുന്നത‌്. അവധിക്കാലം തന്നെ അറ്റകുറ്റപ്പണിക്കായി തെരഞ്ഞെടുത്ത‌ത‌് യാത്രാ ക്ലേശം വര്‍ധിപ്പിച്ചെന്ന‌് പാസഞ്ചേഴ‌്സ‌് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement