ads

banner

Sunday, 2 December 2018

author photo

നിലയ്ക്കല്‍:നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തു.ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 
                                                                                                                    

അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ ഇന്ന് മുതല്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ച ബിജെപി ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും മാര്‍ച്ച് നടത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് വേദിക്ക് സമീപത്ത് വെച്ചായിരുന്നു വനിതകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കെ.സുരേന്ദ്രന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചപ്പോള്‍ ആണ് ശരണംവിളി പ്രതിഷേധമുണ്ടായത്. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി മൈക്കിന് അടുത്ത് എത്തിയതിന് തൊട്ടുപിന്നാലെ വേദിക്ക് തൊട്ടപ്പുറത്തുള്ള മൈതാനത്ത് നിന്നും ബിജെപി പ്രവര്‍ത്തകരായ ഒരു സംഘം ശരണംവിളി ആരംഭിച്ചു. ഇവിടേക്ക് പൊലീസ് ശരണംവിളിച്ചവരെ അവിടെ നിന്നും മാറ്റി.

എന്നാല്‍ ശരണംവിളി പ്രതിഷേധത്തെ നിസ്സാരവത്കരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിപ്പോള്‍ സ്ഥിരം പരിപാടിയായി മാറിയായിരിക്കുകയാണെന്നും ഇതൊന്നും താന്‍ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്ത് എല്ലാവരും ശരണം വിളിക്കുന്നതല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement