ads

banner

Wednesday, 5 December 2018

author photo

തിരുവനന്തപുരം : പ്രളയകാലത്തെ പ്രവര്‍ത്തനം പോലെ തന്നെ പുനര്‍നിര്‍മ്മാണത്തിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും,കേന്ദ്ര അവഗണനക്കെതിരെ ഒന്നിച്ചു നീങ്ങേണ്ട സമയത്ത് ചിലര്‍ മാറി നടന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.എന്നാല്‍ പ്രളയ നാശനഷ്ടത്തിന്റെ കണക്ക് സര്‍ക്കാരിന്റെ കയ്യിലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം സഭ തള്ളുകയും ചെയ്തിരുന്നു.പ്രളയസമയത്ത് കേരളമാകെ കാണിച്ച ഐക്യം ലോകം ശ്രദ്ധിച്ച കാര്യമാണ്. എന്നാല്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ചിലര്‍ മാറി നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും,പ്രളയപുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കാര്യക്ഷമമായാണ് മുന്നോട്ട് കൊണ്ടു പോകുന്നതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയുണ്ടായി..

കൂടാതെ, പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താനുള്ള സാലറി ചാലഞ്ചില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.മാത്രമല്ല, പ്രളയ നാശനഷ്ടത്തിന്റെ കണക്ക് സര്‍ക്കാരിന്റെ കയ്യിലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തതയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.തുടര്‍ന്ന് സഭ പ്രമേയം തള്ളി. പക്ഷെ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി നില്‍കണമെന്ന പൊതുവികാരവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement