ads

banner

Tuesday, 11 December 2018

author photo

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വോട്ടെണ്ണൽ രാത്രി 12 മണിവരെ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാത്രി വൈകിയിട്ടും മുന്നിലും പിന്നിലുമായി ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടും തുടരുകയാണ്. 

നേരത്തെ പത്ത് മണി വരെ വോട്ടെണ്ണലാകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ രാത്രി 12 വരെ വോട്ടെണ്ണല്‍ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ബിജെപിയെ കടത്തിവെട്ടി കേവല ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് മുന്നേറുമെന്ന സൂചനകളാണ് ഫലം നല്‍കുന്നത്. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പൽ, ബുന്ദേൽകണ്ഡ്, മാൾവ മേഖലകളിലെല്ലാം കോൺഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ആദിവാസി ദളിത് വിഭാഗങ്ങൾക്കൊപ്പം കർഷകരുടെ വലിയ പിന്തുണയും ഇത്തവണ കോൺഗ്രസിന് കിട്ടിയെന്നാണ് വിലയിരുത്തുന്നത്. 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement