ads

banner

Monday, 26 November 2018

author photo

ശബരിമല: നിലവില്‍ ഉണ്ടായിരിക്കുന്ന ശബരിമലയിലെ വരുമാനക്കുറവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നു. 201718ല്‍ ശബരിമലയില്‍ നിന്നുള്‍പ്പെടെ ബോര്‍ഡിന്റെ ആകെ വരുമാനം 682 കോടി രൂപയാണ്. പെന്‍ഷന്‍ സ്ഥിരനിക്ഷേപ വിഹിതം നീക്കിവെച്ചത് ഉള്‍പ്പെടെ ചെലവ് 677 കോടിയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു. ഇത് ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാക്കുമന്നതാണ്.ശബരിമല നടതുറന്ന ശേഷം ഇതുവരെയുള്ള ആകെ വരുമാനത്തിന്റെ കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ല. 

എന്നാല്‍, ആദ്യ ആറു ദിവസത്തെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.34 കോടി കുറവുണ്ടായിരുന്നു. ഓരോ മാസവും ചെലവിനു ശേഷമുള്ള തുകയുടെ വിഹിതം ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാറുണ്ട്. എന്നാല്‍, നാലുമാസമായി തുക നിക്ഷേപിക്കുന്നില്ലെന്നാണ് നിലവിലെ വിവരം. ശബരിമല വിഷയങ്ങള്‍ക്കു മുമ്പേ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് ഇതിനര്‍ഥം വരുന്നത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement