ads

banner

Sunday, 25 November 2018

author photo

തിരുവനന്തപുരം: പ്രളയ പുനര്‍ നിര്‍മാണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നു. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ പ്രളയമുണ്ടായി നൂറു ദിനം പിന്നിട്ടിട്ടും പ്രളയാനന്തരം നടത്തേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ പരാജയമാണെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല,അടിയന്തര സഹാമയി നല്‍കുമെന്ന് പറഞ്ഞ 10,000 രൂപ നല്‍കുന്നതില്‍ പോലും ക്രമക്കേടുണ്ടായിട്ടണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയം മൂലം എത്ര കോടി രൂപയുടെ നഷ്ടം സംസ്ഥാനത്ത് സംഭവിച്ചെന്ന് വസ്തുനിഷ്ഠമായി വിലയിരുത്താന്‍ പോലും നൂറു ദിവസം കൊണ്ട് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല അറിയിച്ചു.
 
കൂടാതെ,പ്രളയത്തിന് ശേഷം കേരളത്തിന് നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും, അതില്‍, ചെറുകിട കച്ചവടക്കാര്‍ക്ക് പത്തുലക്ഷം, വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് ഒരു ലക്ഷം, വായ്പകള്‍ക്കായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം, കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം എന്നിങ്ങനെ പതിരായ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നുണ്ടെന്നും, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.കൂടാതെ,പരാജയപ്പെട്ട പരീക്ഷണമായി കെപിഎംജി തുറിച്ചുനോക്കുന്നു. പ്രളയ ദുരന്തത്തില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കുന്നതില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ നൂറാം ദിനമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement