ads

banner

Sunday, 25 November 2018

author photo

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. മാത്രമല്ല,സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാകരുതെന്നും,പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും വി.എസ്. കത്തില്‍ പറഞ്ഞിരിക്കുന്നു. 

കൂടാതെ,ശശിക്കെതിരെയുള്ള പരാതിയിന്‍ മേലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ കത്ത്. ജാഥാ ക്യാപ്റ്റനായി പി.കെ.ശശിയെ നിയോഗിച്ചതിലും വി.എസ്.അതൃപ്തി അറിയിച്ചിരുന്നു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement