ads

banner

Sunday, 25 November 2018

author photo

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ പരാജയ ഭീതിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.  ശബരിമല വിഷയത്തില്‍ തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ പരാജയ ഭീതിയാണെനന്ും പറഞ്ഞാണ് ശ്രീധരന്‍ പിള്ള രംഗത്ത് വന്നിരിക്കുന്നത്. ആദ്യം സ്വയം വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നത്, പരാജയഭീതികൊണ്ടുള്ള പിന്മാറ്റമാണെന്നാണ്, അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്റെ കോഴിക്കോട് ഉള്ള്യേരിയിലുള്ള വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീധരന്‍പിള്ളയെ വര്‍ജ്യമാണെങ്കില്‍ ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ആരെയെങ്കിലും പറഞ്ഞയക്കാനും, അതോടൊപ്പം,ആളുകള്‍ക്ക് കടന്ന് വരാന്‍ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.അത് എ.കെ.ജി സെന്ററായാലും കുഴപ്പമില്ലെന്നും അദ്ദേഹം അറിയിച്ചു.

കെ.സുരേന്ദ്രന് വേണ്ടി ഒന്നും ചെയ്തില്ലന്ന് പറയുന്നതൊക്കെ ചില മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും, സുരേന്ദ്രന് പോലും അങ്ങനെയൊരു പരാതിയില്ലെന്നും,നിയമപരമായും രാഷ്ട്രീയപരവുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചില മാധ്യമപ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല,പിന്നീട് ഇത് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടന്ന് വരികയാണ്. താന്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് നിലപാട് മാറ്റിയെന്നൊക്കെ പ്രചരിപ്പിക്കുന്നത് നൂറ്റാണ്ടിന്റെ നുണയാണെന്നും, അത് ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement