ads

banner

Sunday, 25 November 2018

author photo

അപകടസമയത്തു വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയെന്നു സ്ഥിരീകരിച്ച് അഞ്ചുപേരുടെ സാക്ഷിമൊഴി. ഡ്രൈവിങ് സീറ്റിൽനിന്നാണ് ബാലഭാസ്കറെ പുറത്തെടുത്തത്. രക്ഷാ പ്രവർത്തകരും സമീപവാസികളുമായ അഞ്ചുപേരുടെയും പിന്നാലെ വന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെയും മൊഴികളില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല  എന്ന് ഭാര്യ ലക്ഷ്മി മൊഴിനല്കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. സെപ്തംബർ 25 നാണ്  നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍  മരിച്ചത്. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിതാവിന്‍റെ ആവശ്യം പരിഗണിച്ച് ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി  അന്വേഷിക്കാന്‍ ലോക്കല്‍ പോലീസിനോട സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement