ads

banner

Wednesday, 14 November 2018

author photo
ഒരു കാലത്ത് വടക്കൻ മലബാറിനെ വിറപ്പിച്ച സൈക്കോ കൊലപാതകിയുടെ കഥയുമായി 'ഭയം'എന്ന ഹൃസ്വചിത്രം  വരുന്നു . ആഷിത്ത് കെപി സംവിധാനവും സീറോലാബ് പ്രൊഡക്ഷൻസ്‌ നിർമ്മാണവും ചെയ്യുന്നചിത്രം 2019 ൽ ആരംഭിക്കും .

ആരായിരുന്നു ആ കൊടും കൊലപാതകി ?


ഒരു കാലത്തു കണ്ണൂർ കാസർഗോഡ് ജില്ലകളുടെ ഉറക്കം കെടുത്തിയ പേരാണ് ' റിപ്പർ ചന്ദ്രൻ ' .
വെളിച്ചം വിടവാങ്ങിയ നാട്ടുവഴികളിൽ മരണത്തിന്റെ ദൂതൻ ആയി ആണ് അയാൾ ജനങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചത് .
കൈ കളിൽ കരുതിയ മഴു , കോടാലി തുടങ്ങിയവയുടെ മൂർച്ച നോക്കുവാൻ രാത്രി കാലങ്ങളിൽ വീടിൻറെ വാതിൽ തുറന്നു വരുന്ന അയാൾ , മരകായുധത്തിന്റെ മൂർച്ച നോക്കിയിരുന്നത് , ഉറങ്ങിക്കിടക്കുന്ന വീട്ടുകാരിൽ ആയിരുന്നു എന്ന് മാത്രം !!!!!
കുട്ടികളും മുതിർന്നവർക്കും ആ പേര് സുപരിചിതം ആയിരുന്നു , അയാൾ റിപ്പർ ചന്ദ്രൻ !!!!

നാട്ടുകാർ സംഘങ്ങൾ രൂപീകരിക്കുകയും , ഭയത്തോടെ തന്നെ കാത്തിരിക്കുകയും ചെയ്തു .
കള്ളു ചെത്തുമായി ബന്ധം ഉള്ള തൊഴിൽ ചെയ്തിരുന്ന ചന്ദ്രൻ , അതീവ ധൈര്യ ശാലി ആയിരുന്നു . ഒന്ന് നടത്തും എന്ന് പറഞ്ഞാൽ അത് നടത്താൻ അയാൾ കാണിക്കുന്ന ചങ്കൂറ്റം , ഇന്നും സുഹൃത്ത് നാരായണൻ ഓർക്കുന്നു .

അന്നു , നായനാർ തന്റെ പാർട്ടി ലെ , യുവജങ്ങളോട് സംഘം ചേർന്ന് ഇയാളെ പിടിക്കാൻ പറഞ്ഞതും കൂട്ടി വായിക്കുമ്പോളാണ് ഇയാൾ ഒരു നാടിന്റെ അല്ല സംസ്ഥാനത്തിന്റെ തന്നെ ഉറക്കം കെടുത്തിയതാണെന്നു മനസ്സിലാവുന്നത് .
പക്ഷെ ആർക്കും കാണണോ , കണ്ടെത്താനോ കഴിഞ്ഞില്ല .

അർധരാത്രി ജീവനും സ്വത്തിനും ഭീഷണി ആയി മാറിയ ചന്ദ്രനെ പിടിക്കാൻ .  പോലീസ് നാല് പാടും വലവീശി . രാവെന്നോ പകലെന്നോ ഇല്ലാതെ അവർ ചന്ദ്രന് വേണ്ടി നെട്ടോട്ടം ഓടി .

ഉറങ്ങി കിടക്കുന്ന ആൾക്കാരുടെ തലക്കടിച്ചു രക്ഷപ്പെടുന്ന ചന്ദ്രന് ഒരു സഹായിയും ഉണ്ടായിരുന്നു , സ്വന്തം കുടുംബത്തെ പോലും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാണ് പോലീസ് , ഇയാൾക്ക് വേണ്ടി അന്വേഷിച്ചത് എന്നത് കാര്യത്തിന്റെ ഗൗരവം കാണിച്ചു തരുന്നു .

കാസർഗോഡ് ആയിരുന്നു , റിപ്പര് ചന്ദ്രന്റെ വീട് !!!! 1980 കളിൽ നാടിന്റെ ഉറക്കം കെടുത്തിയ ഈ മനുഷ്യൻ സ്വന്തം നാട്ടുകാർക്ക് ഇപ്പോളും ചന്ദ്രൻ തന്നെ ആണ് !!!!
അവനേതോ ദൂരെ നാട്ടിൽ പോയപ്പോ പോലീസ് പിടിച്ചതാ , എന്നാണു അവരുടെ ഭാഷ്യം !!

കൊലയും കളവും ബലാത്സംഗവും കഴിഞ്ഞ ശേഷം റിപ്പർ ചന്ദ്രൻ പോയിരുന്നത് പറശ്ശിനി മുത്തപ്പന്റെ ക്ഷേത്രത്തിലേക്ക് ആയിരുന്നു എന്ന കഥ പ്രചരിക്കുന്ന സമയം തന്നെ പറശ്ശിനി കടവ് റിപ്പര് മോഡൽ കൊലയും നടന്നിരുന്നു .
തേടി വന്ന പോലീസ് കാരെ ജാലവിദ്യ കാട്ടി ചന്ദ്രൻ പറ്റിച്ചേന്ന് വരെ കഥകൾ മെനഞ്ഞ കാലം 1985…
4ഓ 5 ഓ മാസത്തിൽ നാട്ടിൽ വരുന്ന ചന്ദ്രന്റെ ജീവിതം അത്യാഢംബര പൂർണമായിരുന്നു എന്നാണു നേരിട്ട് അറിയാവുന്നവർ പറയുന്നത് .

ഒരിക്കെ , സ്കൂൾ വിട്ടു വരിക ആയിരുന്ന കുട്ടിയുടെ മുന്നിൽ വടി എടുത്തു നീക്കുക ആയിരുന്നു ചന്ദ്രൻ . അന്ന് തൊട്ടേ അയാൾക്ക്‌ ഈ ശീലം ഉണ്ടായിരുന്നു എന്നാണു അനുഭവസ്ഥർ പറയുന്നത് .അങ്ങനെ ശ്രമകരമായ നീക്കങ്ങൾക്കു ശേഷം റിപ്പർ ചന്ദ്രൻ പോലീസ് വിരിച്ച വലയിൽ വീണു .


രാത്രിയായിരുന്നു അയാളുടെ ഇഷ്ട സമയം , തല ചിന്നിചിതരുമ്പോള്‍ ഉള്ള ഞെരകം ആയിരുന്നു
അയാളെ മത്തനാക്കിയത് . കണ്മുന്നില്‍ പിടയുന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്യുമ്പോള്‍ ആയിരുന്നു അയാള്‍
ആനന്ദവാന്‍ ആയിരുന്നത്. ഒരു Psycho – Womeniser   എന്ന് വിശേഷിപ്പിക്കാവുന്ന വിധം , കേരളം കണ്ട കൊടും കുറ്റവാളി ചന്ദ്രനെ പറ്റി ചുരുക്കം വാക്കുകളില്‍ ഇങ്ങനെ കുറിക്കാം എന്ന് തോന്നുന്നു .
അടച്ചുറപ്പ് ഇല്ലാത്ത വീടുകളില്‍ സ്ത്രീകള്‍ മാത്രം ഉള്ള സമയം ആയിരുന്നു അയാള്‍ തിരഞ്ഞെടുത്തത് , വാതില്‍ പൊളിച്ചു അകത്തു കടക്കുന്ന യാള്‍ ഉറങ്ങിക്കിടക്കുന്ന തന്റെ ഇരയെ കയ്യില്‍ കരുതിയിരിക്കുന്ന ആയുധം കൊണ്ട് തലക്കടിക്കുന്നു . ബോധത്തിന്റെയും അബോധത്തിന്റെയും ഞെരക്കത്തില്‍ തന്റെ കാമം അടക്കി അയാള്‍ പുറകിലെ വാതിലിലൂടെ ഇരുട്ടിലേക്ക് മറയുന്നു .
നൈറ്റ്‌ പെട്രോളിങ്ങിനു പോകുന്ന പോലീസുകാര്‍ സ്വന്തം ഭാര്യമാരെ കൂടെ കൂട്ടുന്നത്‌ പതിവാക്കി 
യിരുന്നു , സ്വന്തം കുടുംബത്തെ കൂടി ഇതിന്റെ ഇടയില്‍ സംരക്ഷിക്കേണ്ട ഗതികേടാണ് കേരള പോലിസ് നു അന്നുണ്ടായത്.
കൈവള്ളയില്‍ നിന്നാണ് ചന്ദ്രനെ പലപ്പോളും പോലിസ് നു നഷ്ടപ്പെട്ടതു . ഒരിക്കല്‍ ഒരു ബസ്‌ ലെ മുഴുവന്
പേരുടെയും വിരലടയാളം പരിശോദിക്കാന്‍ പോലിസ് കൊണ്ട് വന്നത് തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ ആയിരുന്നു ആ ആള്‍ക്കൂട്ടത്തില്‍ ആയാലും ഉണ്ടായിരുന്നു .
സമയം അയാള്‍ക്ക്‌ അനുകൂലമായത് കൊണ്ടാവണം , ഒരു സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ഒരു കൂട്ടം പേരെ പോലീസ് സ്റ്റേഷനില്‍ ആ സമയം കൊണ്ട് വരികയും , പിന്നീടു അവരെ പറഞ്ഞു വിടുകയും ചെയ്തു. ആ സമയത്ത് അതി വിദഗ്ദമായി ടിയാന്‍ അവരുടെ കൂടെ സ്ഥലം വിടുകയും ചെയ്തു.

രാത്രിയുടെ കൊലയാളിയെ തേടി പോലീസ് നെട്ടോട്ടം ഓടി , ആ ഓട്ടത്തിന് അവസാനം റിപ്പര്‍ ചന്ദ്രന്‍ പോലീസ് ന്‍റെ വലയില്‍ വീണു. രാത്രി പെട്രോളിങ്ങിനു ഇറങ്ങിയ പോലീസ് കാരുടെ സംശയത്തിന്റെ നിഴലില്‍ അയാളെ പോലീസ് കസ്റ്റഡി ല്‍ എടുത്തു . ആളാരെന്നു അറിയില്ലെങ്കിലും കൈ രേഖ സൂക്ഷിച്ചു ശേഷം . റിപ്പര്‍ ചന്ദ്രനേയും കൂടെ കസ്റ്റഡി ല്‍ എടുത്ത  ബാകി 30 ഓളം പേരെയും തളിപ്പറമ്പ് പോലിസ് സ്റ്റേഷന്‍ ലോകപ്പിലേക്ക് മാറ്റി. അയാള്‍ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല , കൈ രേഖ എടുക്കുമ്പോളും ലോകപ്പില്‍ ഇടുംബോലും അയാള്‍ സദാ ശാന്തനായി കാണപ്പെട്ടു .
അന്നും സമയം അയാള്‍ക്ക് അനുകൂലമായിരുന്നു , അന്ന് ആ ഭാഗത്ത്‌ നടന്ന കര്‍ഷക സമരത്തിന്റെ ഭാഗമായി 60 ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നു , അന്ന് ഡ്യൂട്ടി ല്‍ ഉണ്ടായിരുന്ന പോലിസ് കാരന്റെ വാക്കില്‍ സംശയത്തിന്റെ പേരില്‍ അകത്തിട്ടിരുന്ന എല്ലാവരെയും Release ചെയ്തു . അതില്‍ യഥാര്‍ത്ഥ കുറ്റവാളിയും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത് വൈകിയാണ് .

പുറത്തിറങ്ങി 24 മണിക്കൂര്‍ കഴിഞ്ഞില്ല , തളിപ്പറമ്പില്‍ വീണ്ടും ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു .
ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് അകത്തു കയറിയ ഇയാള്‍ ആ സ്ത്രീയുടെ 6 വയസ്സുള്ള കുട്ടി പുറകു വാതലിലൂടെ ഓടി ഒരു മരത്തിന്റെ പിറകില്‍ സ്ഥാനം പിടിച്ചത് അറിയാതെ .
ആ സ്ത്രീയെ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ തലക്കടിച്ചു തന്റെ കര്‍ത്തവ്യം നിറവേറ്റി !!!
കൃത്യത്തിനു ശേഷം പുറത്തിറങ്ങിയ ചന്ദ്രന്‍ കയ്യില്‍ കരുതിയ മദ്യക്കുപ്പി ലെ ബാകി മദ്യം കഴിക്കുന്നതു മാത്രമല്ല തന്റെ അമ്മയെ ആക്രമിച്ച അയാളുടെ മുഖവും ആ കുട്ടി വ്യക്തമായി കണ്ടിരുന്നു, എന്നതാണ് കേസ് ന്‍റെ ലീഡിംഗ് പോയിന്റ്‌ .

പിറ്റേന്ന് സ്ഥലത്തെത്തിയ പോലീസ് , കയ്യില്‍ കരുതിയ സംശയ മുള ആള്‍ക്കാരുടെ ഫോട്ടോകള്‍ കുട്ടിയെ കാണിക്കുകയും , നാടിനെ നടുക്കിയ ചന്ദ്രന്റെ മുഖം പോലീസ് തിരിച്ചറിയുകയും ചെയ്തു .
ഇത്ര യൊക്കെ തെളിവ് കിട്ടിയിട്ടും ചന്ദ്രനെ കണ്ടു പിടിക്കാന്‍ പോലീസ് നു സാധിച്ചില്ല . അങ്ങനെ അയാള്‍ തന്നെ കൃത്യം തുടര്‍ന്ന് കൊണ്ടിരുന്നു .
അങ്ങനെ 13 ആമത്തെ കേസ് ആയപ്പോള്‍ , പോലിസ് നു ഏറ്റവും പ്രധാനമായ തെളിവ് ലഭിച്ചു .
കൃത്യം കഴിഞ്ഞു പുറത്തിറങ്ങിയ ചന്ദ്രന്‍ തന്റെ കയ്യിലെ ഒഴിഞ്ഞ മദ്യക്കുപ്പി അവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ആ കുപ്പി Forensic  വിദഗ്ദര്‍ പരിശോടിക്കുകയും അയാളുടെ വിരലടയാളം കണ്ടെത്തുകയും ചെയ്തു . ബാക്കി വന്ന Cross verification  ല്‍ അന്ന് രാത്രി തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ പിടിചിടുകയും പിറ്റേന്ന് പറഞ്ഞു പറഞ്ഞു വിടുകയും ചെയ്ത ആളുടെ Finger Print ആയി അതിനു സമയം ഉള്ളതായി കാണപ്പെട്ടു . അയാളുടെ പേര്‍ ചന്ദ്രന്‍ എന്നായിരുന്നു – മുഴുവന്‍ പേര് ‘മുതുകുറ്റി ചന്ദ്രന്‍’.
അങ്ങനെ 13 ഓളം കൊലപാതകങ്ങള്‍ നടത്തിയ , ഒരു നാടിനെ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ തന്റെ ഉറക്കം കെടുത്തിയ ഒരു Serial Killer  ന്‍റെ ഒളിപ്പിച്ചു വെച്ച മുഖ പടം പൊഴിഞ്ഞു വീണു .

കര്‍ണാടകത്തിന്റെ തെക്കന്‍ പ്രദേശത്തു  നിന്നും ചന്ദ്രനെ പിടികൂടുന്നതിന് മുന്നേ 14 ആമത് ഒരു കൊലയും കൂടി നടന്നു , അതും ഒരു സ്ത്രീ തന്നെ ആയിരുന്നു .

അങ്ങനെ 14 ഓളം കേസ് കളില്‍ 4  എണ്ണത്തില്‍ ച്നദ്രനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു ബാക്കി പല കേസ് കളിലും അയാളെ ജീവപര്യന്തം തടവിനു കോടതി വിധിച്ചു .
കേസുകള്‍ക്ക്‌ ശേഷം സെന്‍ട്രല്‍ ജയിലില്‍ കൊണ്ട് വന്ന ചന്ദ്രന്‍ , അവസാന കാലത്ത് മാനസിക നില തെറ്റിയിരുന്ന രീതിയിലാണ് ഉണ്ടായിരുന്നത് . അയാള്‍ ചുമരില്‍ നോക്കി നിലവിളിക്കുകയും , കൊല്ലരുത് മാപ്പ് നല്‍കൂ എന്ന് യാചിക്കുകയും ചെയ്തു . അങ്ങനെ 1991 ല്‍ റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂകിലേറ്റി.
അങ്ങനെ ചന്ദ്രന്റെ മരണത്തോടെ , റിപ്പെര്‍ കാലം താല്‍കാലികമായി അവസാനിച്ചു . I Repeat  താല്‍കാലികമായി . കാലം വീണ്ടും റിപ്പറുകളെ സമ്മാനിച്ചു , നമ്മുടെ നീതിപീഠം പുറകെ നടന്നു തേടി പിടിച്ചു , കഥകള്‍ ഇനിയും ബാക്കി ആണ് ...........!!!!!

കാലം അങ്ങനെ ആണ് , തെറ്റ് ചെയ്തവന് രക്ഷപെടാന്‍ കാലം നല്‍കുന്ന ഓരോ അവസരവും ശാശ്വതം അല്ല, മദ്യം കഴിക്കുന്നത്‌ ഇരുട്ടില്‍ നിന്ന് കണ്ട കുട്ടിയെ പോലെ , നമ്മള്‍ ചെയ്യുന്ന ഓരോ തെറ്റുകളും നല്ലതും കാലം മറ്റാര്‍ക്കോ കാട്ടി കൊടുക്കുന്നു . എത്ര മൂടി വെച്ചാലും രക്ഷപ്പെട്ടാലും ഏതൊരു തെറ്റിനും , ഒരു ബാകി പത്രം ഉണ്ടാവും , കാലത്തിനു തെളിയിക്കാന്‍ ബാകി വെച്ചത് പോലെ , ചന്ദ്രന്റെ മദ്യ കുപ്പി പോലെ ...................!!!!!!

your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement