Enter your keyword

Friday, 7 December 2018

കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാചന ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുന്‍ മുഖ്യ മന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഒറ്റക്കല്ല വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും 90 ശതമാനം പണികളും അതിനു മുന്‍പു തന്നെ നചടന്നിരുന്നെന്നും രമേഷ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും സ്ഥലം ഏറ്റെടുത്തു നല്‍കിയത് വി എസ് അച്യുതാനന്ദനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അങ്ങനെയുള്ളപ്പോള്‍ അവരെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി അല്‍പ്പത്തരമായിപ്പോയെന്നും രമേഷ് ചെന്നിത്തല കുറ്റപ്പെടുത്തി.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags