Enter your keyword

Sunday, 2 December 2018

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. കോടതി നടപടി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും, ഭരണഘടനാവിരുദ്ധമെന്നും സര്‍ക്കാര്‍ കരുതുന്നു.

വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍വഹിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. ആവശ്യമെങ്കില്‍ സുപ്രീംകോടതി മേല്‍നോട്ടസമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. ബുധനാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.

ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി മറ്റന്നാള്‍ ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags