Enter your keyword

Saturday, 8 December 2018

ടോവിനോ - ഉർവശി ചിത്രം ‘​എന്റെ ഉമ്മാ​ന്റെ പേര്’ ടീസർ കാണാം

ടൊവിനോ തോമസും ഉൗർവശിയും ആദ്യമായി ഒന്നിക്കുന്ന എ​ന്റെ  ഉമ്മാ​ന്റെ പേര്​ എന്ന ചിത്രത്തി​ന്റെ ടീസർ പുറത്തുവിട്ടു. ടൊവിനോ അവതരിപ്പിക്കുന്ന അനാഥനായ ഹമീദ്​ എന്ന കഥാപാത്രം ത​ന്റെ ഉമ്മയെ തേടിയിറങ്ങുന്നതാണ്​ ചിത്രത്തി​ന്റെ ഇതിവൃത്തം. ജോസ്​ സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നു.

ചിത്രത്തിന്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​ ജോസ്​ സെബാസ്റ്റ്യനും ശരത്​ ആർ നാഥും ചേർന്നാണ്​.  ചിത്രം നിർമ്മിക്കുന്നത്​ ആന്റോ ജോസഫും സി.ആർ സലീമും ചേർന്നാണ്​. സിദ്ദിഖ്​, ഹരീഷ്​ കണാരൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്​. പുതുമുഖം സായ്​ പ്രിയയാണ്​ നായിക. 

ഗോപി സുന്ദർ സംഗീതം നൽകുന്നു. ജോർഡി പ്ലാന്നെൽ ക്ലോസയാണ്​ ഛായാഗ്രഹണം.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags