Enter your keyword

Friday, 7 December 2018

തൃ​ശൂ​രി​ല്‍ വീടിന് തീപിടിച്ചു; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു

വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​രി​ല്‍ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലു​ണ്ടാ​യ തീപിടിത്തത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ആ​ച്ച​ക്കോ​ട്ടി​ല്‍ ഡാ​ന്‍റേ​ഴ്സി​ന്‍റെ മ​ക്ക​ളാ​യ ഡാ​ന്‍​ഫ​ലീ​സ് (10), സെ​ല​സ്മി​യ (2) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

ഡാ​ന്‍റേ​ഴ്സി​നും ഭാ​ര്യ ബി​ന്ദു​വി​നും മൂ​ത്ത മ​ക​ള്‍ സെ​ല​സ് നി​യ​യ്ക്കും പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി​ന്നീ​ട് കൊ​ച്ചി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലേ​ക്ക് മാ​റ്റി.

തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ലാ​ക്ക​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ള്‍ ഉ​റ​ങ്ങി​യി​രു​ന്ന മു​റി​ക്കു​ള്ളി​ല്‍ നി​ന്നാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്. ഇവിടെ സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടറിന് തീപിടിച്ചെന്നാണ് സൂചന. അതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നു. എന്നാല്‍ അപകടകാരണം വ്യക്തമായിട്ടില്ല.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags