Enter your keyword

Sunday, 2 December 2018

മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി സുനില്‍ അറോറ സ്ഥാനമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി സുനില്‍ അറോറ സ്ഥാനമേറ്റു. ചുമതലയൊഴിയുന്ന ഒ പി റാവത്തിന്റെ പിന്‍ഗാമിയായാണ് നിലവില്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരില്‍ ഒരാളായ അറോറ നിയമിതനായത്.

രാജസ്ഥാന്‍ കേഡറിലെ 1980 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥനാണ് സുനില്‍ അറോറ. വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം, നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ധനകാര്യം. ടെക്‌സ്‌റ്റൈല്‍സ്, ആസൂത്രണ കമ്മീഷന്‍ എന്നീ മന്ത്രാലയങ്ങളിലും ഇന്ത്യന്‍ എയര്‍ലൈന്‍സ് സി എം ഡിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags