Enter your keyword

Friday, 7 December 2018

എറണാകുളത്ത് അക്ഷയ ഊര്‍ജ്ജ സേവന കേന്ദ്രം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു

കൊച്ചി : എറണാകുളം നിയോജകമണ്ഡലത്തിലെ അക്ഷയ ഊര്‍ജ്ജ സേവനകേന്ദ്രം കലൂര്‍ മെട്രോ സ്റ്റേഷന് സമീപം നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംരഭത്തിന്റെ ഉദ്ഘാടനം രാവിലെ 10.30ന്  ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം പ്രൈവറ്റ് ബസ് ടെര്‍മിനലിന്റെ ഒന്നാം നിലയില്‍ ഈസ്റ്റ്മാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ ആന്റ് റിപ്രോഗ്രാഫിക് സെന്ററില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അഡ്വ. എസ്.പി. സോമന്‍ അദ്ധ്യക്ഷത വഹിക്കും. അനെര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍. ഹരികുമാര്‍ പദ്ധതി വിശദീകരണം ചെയ്യും. 

അനെര്‍ട്ടിന്റെ പുതിയ സംരംഭമായ ഊര്‍ജ്ജമിത്ര അക്ഷയ ഊര്‍ജ്ജ സര്‍വ്വീസ് സെന്ററുകള്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു.എറണാകുളം അസംബ്ലി നിയോജകമണ്ഡല പരിധിയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനും അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സോളാര്‍ ലാന്റേണ്‍, സൗരോര്‍ജ്ജ തെരുവു വിളക്കുകള്‍, സോളാര്‍ വാട്ടര്‍ പമ്പുകള്‍, ബയോഗ്യാസ് പ്ലാന്റ്, മെച്ചപ്പെട്ട അടുപ്പുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ സാങ്കേതിക സഹായവും അനുബന്ധ സേവനങ്ങളും എറണാകുളം അക്ഷയ ഊര്‍ജ്ജ സര്‍വ്വീസ് സെന്ററില്‍ ലഭ്യമാകുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംരംഭകരായ അനില രവീന്ദ്രന്‍, രാജന്‍ തോമസ്, പ്രിയ സാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags