Enter your keyword

Friday, 7 December 2018

ശബരിമല നിരീക്ഷണ സമിതിക്കെതിരായ കേരള സര്‍ക്കാരിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷണ സമിതിക്കെതിരായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോസ് അറിയിച്ചു.

ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യവും പിന്നീട് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

ഡിസംബര്‍ 15 മുതല്‍ സുപ്രീം കോടത അവധിയാണ്. ശബരിമല യുവതീ പ്രവേശന വിധി സംബന്ധിച്ച പുനപരിശോധനാ ഹര്‍ജിയില്‍ ജനുവരി 22 നാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. അതിനു മുന്‍പ് നിരീക്ഷണസമിതിക്കെതിരായ വാദം കേള്‍ക്കുമോ എന്ന കാര്യം സുപ്രീം കോടതി വ്യക്തമാക്കിയില്ല.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags