Enter your keyword

Sunday, 2 December 2018

മെക്​സിക്കന്‍ പ്രസിഡന്‍റായി ഇടതുപക്ഷ നേതാവ് ലോപസ്‌ ഒബ്രദോര്‍ അധികാരമേറ്റു

മെക്​സിക്കോ സിറ്റി: ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം മെക്​സിക്കോയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്‍റായി ഇടതു നേതാവ്‌ ആര്‍ഡ്രെസ്‌ മാനുവല്‍ ലോപസ്‌ ഒബ്രദോര്‍ അധികാരമേറ്റു. ഇദ്ദേഹം മുന്‍ സിറ്റി മേയര്‍ കൂടിയാണ്‌.

ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രഡോര്‍ അധികാരത്തിലേറുന്നത്​. എതിരാളിയായ മുന്‍ പ്രസിഡന്‍റ്​ എന്‍റിക്​ പെന നീറ്റോക്ക്​ 24 ശതമാനം വോട്ടുകള്‍ മാത്രമാണ്​ ലഭിച്ചത്​. നവലിബറല്‍ നയങ്ങളുടെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകന്‍ കൂടിയാണ്‌ ഒബ്രദോര്‍. 

സത്യപ്രതിജ്ഞക്കു ശേഷം രാജ്യത്തെ അഭിസംബോധനചെയ്‌ത ഒബ്രദോര്‍ നവലിബറല്‍ സാമ്ബത്തിക നയങ്ങളെ രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശിച്ചത്‌. നവലിബറലിസം ഒരു വലിയ ദുരന്തമായിത്തീര്‍ന്നിരിക്കുകയാണ്‌. നമ്മെ രക്ഷിക്കാനെന്ന പേരില്‍ അവതിരിപ്പിച്ച ഊര്‍ജനയപരിഷ്‌കരണം രാജ്യത്തെ ഇന്ധന ഉല്‍പ്പാദനം കുറയാനാണ്‌ ഇടയാക്കിയത്‌. ഇന്ധന-വൈദ്യുതി നിരക്ക് വര്‍ധനവിനും ഇത്‌ കാരണമായി. നിയോലിബറലിസത്തിന്‌ മുന്‍പ്‌ ഗ്യാസ്‌-ഡീസല്‍ ഉല്‍പ്പാദനത്തില്‍ നാം സ്വയം പര്യാപ്‌തരായിരുന്നെങ്കില്‍ ഇന്ന്‌ നാം പകുതിയിലധികവും ഇറക്കുമതി ചെയ്യുന്നു. - ഒബ്രദോര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദശകങ്ങളായി രാജ്യം നേരിടുന്ന രക്തരൂക്ഷിത അക്രമങ്ങള്‍ തടയുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കി. അമേരിക്കയില്‍ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്‌സിക്കന്‍ അഭയാര്‍ഥികളുടെ സുരക്ഷയില്‍ ഊന്നിയ ബന്ധമാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നെതന്നും ഒബ്രദോര്‍ ചടങ്ങില്‍ പറഞ്ഞു.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags