Enter your keyword

Sunday, 2 December 2018

ലോ​ക​ക​പ്പ് ഹോ​ക്കി: ബെ​ല്‍​ജി​യ​ത്തെ സ​മ​നി​ല​യി​ല്‍ തളച്ച്‌ ഇ​ന്ത്യ

ഭു​വ​നേ​ശ്വ​ര്‍: ഒഡീഷയില്‍ നടക്കുന്ന ലോ​ക​ക​പ്പ് ഹോ​ക്കി​യി​ല്‍ ശ​ക്ത​രാ​യ ബെ​ല്‍​ജി​യ​ത്തെ സ​മ​നി​ല​യി​ല്‍ തളച്ച്‌ ഇ​ന്ത്യ. പൂ​ള്‍ സി​യി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു ഗോ​ളു​ക​ള്‍ വീ​തം നേ​ടി ഇ​രു​ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി.

എട്ടാം മിനിട്ടില്‍ മുന്നിലെത്തിയിരുന്ന ബെല്‍ജിയത്തിനെ 39-ാം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിംഗും 47-ാം മിനിട്ടില്‍ സിമ്രാന്‍ ജിത്ത് സിംഗും നേടിയ ഗോളുകള്‍ക്ക് ഇന്ത്യ മറികടന്നിരുന്നു എന്നാല്‍ 56-ാം മിനിട്ടില്‍ ബെല്‍ജിയം ഗോളിയെ മാറ്റി അറ്റാക്കറെ ഇറക്കിയ നീക്കത്തിലൂടെ സമനില ഗോള്‍ നേടുകയായിരുന്നു.

ശ​നി​യാ​ഴ്ച കാ​ന​ഡ​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. ഈ ​മ​ത്സ​ര​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യാ​ല്‍ ഇ​ന്ത്യ​ക്ക് ക്വാ​ര്‍​ട്ട​റി​നു നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാം.

ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയോടും കാനഡ ബല്‍ജിയത്തോടും തോറ്റിരുന്നു. എട്ടാം തീയതി കാനഡ ഇന്ത്യയെയും ദക്ഷിണാഫ്രിക്ക ബെല്‍ജിയത്തെയും നേരിടും.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags