Enter your keyword

Saturday, 8 December 2018

ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം

ആലപ്പുഴ: ദീപ നിശാന്ത്​ വിധി നിർണയം നടത്തിയ സംസ്​ഥാന സ്​കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം.​ കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടി. സംഭവത്തിൽ കെ.എസ്​.യു പരാതി നൽകിയിരുന്നു.13 അംഗ ഉന്നതാധികാര സമിതിയാണ്​ പു​നർമൂല്യനിർണയം നടത്തുക. 

ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന്​  ദീപ നിശാന്ത്​ എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന്​ ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ്​ ബലമായി നീക്കം ചെയ്യുകയ​​ുമായിരുന്നു. 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags