Enter your keyword

Friday, 7 December 2018

പാ​ക്കി​സ്ഥാ​നി​ലെ അ​ച്ച​ടി പ്ര​സി​ല്‍ നിന്ന് ഇ​ന്ത്യ​യു​ടെ​യും അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ​യും വ്യാ​ജ വീ​സ സ്റ്റാ​മ്ബു​ക​ള്‍ പി​ടി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ അ​ച്ച​ടി പ്ര​സി​ല്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഇ​ന്ത്യ​യു​ടെ​യും അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ​യും വ്യാ​ജ വീ​സ സ്റ്റാ​മ്ബു​ക​ളും മ​റ്റു രേ​ഖ​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വീ​സ അ​നു​മ​തി​ക്കൊ​പ്പം പ​തി​പ്പി​ക്കു​ന്ന സ്റ്റാ​മ്ബു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 

പെ​ഷ​വാ​ര്‍ ന​ഗ​ര​ത്തി​ലെ യു​സ​ഫ്സാ​യ് അ​ച്ച​ടി പ്ര​സി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. തെ​ഹ്‌​രി​കെ താ​ലി​ബാ​ന്‍ പാ​ക്കി​സ്ഥാ​ന്‍റെ(​ടി​ടി​പി) ല​ഘു​ലേ​ഖ​ക​ളും പ്ര​സി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. 

സം​ഭ​വ​ത്തി​ല്‍ പ്ര​സ് ഉ​ട​മ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​സി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ നൂ​ര്‍ ഖാ​ന്‍ പ​റ​ഞ്ഞു.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags