Enter your keyword

Monday, 3 December 2018

കെ.എസ്.ആര്‍.ടി.സി.ക്ക് 653 കോടി രൂപ ലാഭിക്കാം-റിപ്പോര്‍ട്ട്

തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ അവസ്ഥയില്‍നിന്ന് വര്‍ഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് എം.ഡി. ടോമിന്‍ ജെ. തച്ചങ്കരിയുടെ റിപ്പോര്‍ട്ട്. നിലവിലെ 93 ഡിപ്പോകളില്‍ 35 എണ്ണം നിലനിര്‍ത്തിയിരിക്കുന്നത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍വേണ്ടിമാത്രമാണ്. ഇവ മറ്റു ഡിപ്പോകളില്‍ ലയിപ്പിച്ച് ജീവനക്കാരെ പുനര്‍വിന്യസിച്ചാല്‍ വര്‍ഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയാല്‍ വര്‍ഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
                                                                                                                                                                                                        

സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്സിന്റെ നിര്‍ദേശങ്ങള്‍, പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍, കെ.എസ്.ആര്‍.ടി.സി.യിലെ വിവിധവിഭാഗങ്ങള്‍ നടത്തിയ പഠനങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. കെ.ടി.ഡി.എഫ്.സി.ക്കുള്ള 420 കോടി രൂപയുടെ കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി.ക്കുള്ള ധനസഹായം തടയുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെതുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
                                                                                                                    


 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags