Enter your keyword

Saturday, 8 December 2018

മിസ്​റ്റർ 36ന്​ മിന്നലാക്രമണം വ്യക്​തിപരമായ നേട്ടത്തിന്​ ഉപയോഗിക്കുന്നതിന്​ അപമാനമില്ല: രാഹുൽ ഗാന്ധി

മിന്നലാക്രാമണം വ്യക്​തിപരമായ നേട്ടത്തിന്​ ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്​ അപമാനമില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പാക്ക് അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നാളുകൾക്കു ശേഷവും ഉയര്‍ത്തിക്കാട്ടുന്നുവെന്ന റിട്ട. ലഫ്. ജനറൽ ഡി.എസ്. ഹൂഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ട്വിറ്ററിലുടെയായിരുന്നു വിമർശനം​.

സൈന്യത്തെ സ്വന്തം മുതലായി ഉപയോഗിക്കുന്ന മിസ്റ്റർ 36ന് നാണമില്ലെന്ന് രാഹുൽ ആരോപിച്ചു. 36 റഫാൽ വിമാനങ്ങൾ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടി മിസ്​റ്റർ 36 മോദിയെന്നാണ്​ രാഹുൽ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്​. മിന്നാലാക്രമണം​ സ്വന്തം നേട്ടത്തിനുപയോഗിക്കുന്ന മോദി റഫാൽ ഇടപാട്​ അനിൽ അംബാനിയുടെ ആസ്​തി വർധിപ്പിക്കാനും ഉപയോഗിക്കുന്നുവെന്ന്​ രാഹുൽ വ്യക്​തമാക്കി.

സൈന്യത്തിന്റെ വിജയത്തില്‍ ആദ്യമുണ്ടായ ആഹ്ലാദം സ്വാഭാവികം മാത്രമാണെന്നും എന്നാല്‍ നാളുകള്‍ക്കു ശേഷവും അതിന്റെ മേനി ഉയര്‍ത്തിക്കാട്ടുന്നത് അനാവശ്യമാണെന്നുമായിരുന്നു ഹൂഡയുടെ പരാമർശം. സൈനികനീക്കം അതീവരഹസ്യമായി നടത്തുകയായിരുന്നു നല്ലതെന്നും ഹൂഡ വ്യക്തമാക്കി. 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags