Enter your keyword

Tuesday, 4 December 2018

ഫെബ്രുവരി 19 ന് ഹിന്‍ഡനില്‍ നിന്നും കണ്ണൂരേക്ക് ആദ്യ വിമാനം പറക്കു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഡല്‍ഹി അതിര്‍ത്തിയിലെ വിമാനത്താവളമായ ഹിന്‍നില്‍ നിന്നും കണ്ണൂരേക്കുള്ള ആദ്യ വിമാനസര്‍വ്വീസ് ഫെബ്രുവരി 19 ന് ആരംഭിക്കും. ടിക്കറ്റ് നിരക്കു കുറഞ്ഞ ഉഡാന്‍ വിമാന സര്‍വ്വീസുകളായിരിക്കും ഹിന്‍ഡനില്‍ നിന്നും ആദ്യം ആരംഭിക്കുക. വ്യോമസേനാ വിമാനത്താവളമാണ് ഹിന്‍ഡന്‍. ഇവിടെ നിന്നുമുള്ള വിമാന സര്‍വ്വീസിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.

2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു മണിക്കൂറാണ് ഹിന്‍ഡനില്‍ നിന്നും കണ്ണൂരേക്കുള്ള യാത്രാ സമയം. ഇന്‍ഡിഗോ വിമാനക്കമ്പനിയാണ് ആദ്യമായി ഇവിടെ നിന്നും വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags