Enter your keyword

Monday, 3 December 2018

ട്രെയിന്‍ 18-ന്‍റെ പരീക്ഷണഓട്ടം വിജയകരം; മണിക്കൂറില്‍ 180 കി.മീ വേഗം

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളില്‍ ഒന്നായ ട്രെയിന്‍ 18-ന്‍റെ പരീക്ഷണഓട്ടം വിജയകരം. കൊട്ട-സവായ് മധോപുര്‍ സെക്ഷനില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനില്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കി.മീ വേഗം കൈവരിച്ചു. 

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന്  ട്രെയിൻ സർവീസ് ആരംഭിക്കാനാണ് തീരുമാനം.

ഇനി കുറച്ചു പരീക്ഷണ പരീക്ഷണയോട്ടങ്ങൾ കൂടി ബാക്കിയുണ്ട്,അതുകൂടി പൂർത്തിയാക്കിയാൽ ട്രെയിൻ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഓടിത്തുടങ്ങും. 2019 ജനുവരിയിൽ ഈ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയാണ് ട്രെയിൻ 18 നിർമ്മിച്ചത്. നിലവിലുള്ള ശതാബ്ദി ട്രെയിനുകൾക്ക് പകരമായിട്ടായിരിക്കും ട്രെയിൻ 18 ഓടുക. ട്രാക്കുകളും സിഗ്നൽ സംവിധാനങ്ങളും പരിഷ്ക്കരിച്ചാൽ ട്രെയിൻ 18ന് 200 കി.മീ വേഗതയിൽ സഞ്ചരിക്കാനാകുമെന്ന് റെയിൽവേ പറയുന്നു.

നൂറ് കോടി മുടക്കിയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പൂര്‍ണമായും ചെയിന്‍ കാറുകളാണ് ട്രെയിന്‍ 18-ല്‍ ഉള്ളത്. ഈ സാന്പത്തിക വര്‍ഷം തന്നെ ട്രെയിന്‍ 18-ന്‍റെ സ്ലീപ്പര്‍ കോച്ച് മോഡലും ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങും. 

2018  ല്‍ നിര്‍മ്മാണം ആരംഭിച്ചതുകൊണ്ടാണ് ട്രെയിന്‍ 18 എന്ന പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ള ട്രെയിന്‍ 18 ന് പ്രത്യേക എന്‍ജിന് പകരം സെല്‍ഫ് പ്രൊപല്‍ഷന്‍ മൊഡ്യൂളുകളാണുള്ളത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 16 ബോഗികളാണ് തീവണ്ടിയിലുള്ളത്. സീറ്റുകള്‍ 360 ഡിഗ്രി വരെ തിരിക്കാം എന്നതിനാല്‍ യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ശതാബ്ദിയേക്കാള്‍ 15 ശതമാനം യാത്രാ സമയം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓട്ടോമാറ്റിക് ഡോറുകളാണ് ഓരോ ബോഗികളിലും ക്രമീകരിച്ചിരിക്കുന്നത്. വൈഫൈ സംവിധാനം, ജിപിഎസ് അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് എന്നിവയും ട്രെയിന്‍ 18 ന്‍റെ പ്രത്യേകതയാണ്.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags