Enter your keyword

Monday, 26 November 2018

ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹര്‍ജി; രണ്ടാഴ്‌ച്ചയ്‌ക്കകം മറുപടി നല്‍കണമെന്ന് ‘അമ്മ’യോട് ഹെെക്കോടതി

കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി, നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാന്‍ താരസംഘടനയായ 'അമ്മ'യോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യു.സി.സി അംഗങ്ങളായ റിമാ കല്ലിങ്കലിന്റെയും പത്മപ്രിയയുടെയും ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. 

അമ്മയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യു.സി.സി വാദിച്ചത്. മൂന്നംഗങ്ങളും സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം സമിതിയില്‍ വേണമെന്ന നിബന്ധന അമ്മ പാലിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ രണ്ടാഴ്‌ച്ചയ്‌ക്കകം മറുപടി നല്‍കാനാണ് അമ്മയ്‌ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags