Enter your keyword

Sunday, 25 November 2018

ദില്ലിയില്‍ മൂന്ന് ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരര്‍ പിടിയില്‍

ദില്ലി: ജമ്മുകാശ്മീര്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ് ജമ്മുകാശ്മീര്‍ പ്രവര്‍ത്തകരായ മൂന്ന് ഭീകരര്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിന്നും പിടികൂടി. ദില്ലിയിലേക്ക് ഭീകരര്‍ കടന്നിരുന്നു എന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇന്ത്യ-പാക്‌ അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ടു പേരുടെ ചിത്രങ്ങള്‍ ഭീകരര്‍ എന്ന് സംശയിച്ച് ദില്ലി പോലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ എവിടെ വച്ച് കണ്ടാലും പോലീസിനെ അറിയിക്കണം എന്ന ആവശ്യത്തോടെ സ്റ്റേഷനിലെ നമ്പറും ഒപ്പം നല്‍കിയിരുന്നു. പിടികൂടിയ ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങളും പോലീസ് കണ്ടെടുത്തു. 2016 ലെ സര്‍ജിക്കല്‍സ് സ്ട്രിക്കിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത നിരവധി ഭീകര താവളങ്ങള്‍ പാക് സേനയുടെ സഹായത്തോടെ ഭീകരര്‍ പുനര്‍നിര്‍മിച്ചതായി ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ്‌ ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക്  നുഴഞ്ഞുകയറാനായി തയ്യാറായി നില്‍ക്കുന്നതായാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.    
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags