Enter your keyword

Sunday, 25 November 2018

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു

പത്തനംതിട്ട: നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ്  ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിയിരിക്കുന്നത്. എട്ടംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.നിലവില്‍ അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവിടെ  ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലായിട്ടാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്.ഇലവുങ്കലില്‍ വച്ച് ഇവരുടെ വാഹനം പോലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

മാത്രമല്ല, നിലയ്ക്കലില്‍ എത്തിയ ഇവരോട് പോലീസ് നിബന്ധനകള്‍ വ്യക്തമാക്കിയതുമാണ്. ആറുമണിക്കൂറിനകം ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ വരണമെന്നും, വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തവിടില്ലെന്നതമുള്‍പ്പടെയുളള കാര്യങ്ങളാണ് പറഞ്ഞത്. എന്നാല്‍ ഇവയൊന്നും അനുസരിക്കാന്‍  പ്രവര്‍ത്തര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശരണം വിളിക്കുകയുമായിരുന്നു.
ബിജെപി പ്രവര്‍ത്തകര്‍ ഞായറാഴ്ച നിരോധനാജ്ഞ ലംഘിക്കുമെന്ന വിവരത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്.
 



from Anweshanam | The Latest News From India https://ift.tt/2S9Y5bG

No comments:

Post a Comment

Popular

Tags