Enter your keyword

Monday, 26 November 2018

കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്ന ആവശ്യവുമായി മാലിദ്വീപ്

ന്യൂഡല്‍ഹി: കുന്നുകൂടിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് മാലിദ്വീപ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മറ്റു രാജ്യങ്ങളോട് വാങ്ങിയ തുക തിരിച്ചടക്കാനും കൂടെയാണ് ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. 

പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലിദ്വീപ് പറയുന്ന തുകയും മാലിദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും അധികൃതര്‍ പറയുന്നു.
വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യ സഹായിക്കുമെന്നും ഏതു പ്രതിസന്ധിയിലും കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്നും 
മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് പറഞ്ഞു. 

തിങ്കളാഴ്ച അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജുമായി സംസാരിക്കും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഇത്.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags