Enter your keyword

Sunday, 25 November 2018

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവില്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. അപകടസമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്ന് രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമടക്കം അഞ്ചു പേര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അപകടസമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഒടിച്ചതെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികളെനന്ും വ്യക്തമായിരിക്കുന്നു.ബാലഭാസ്‌കറിന്റെ കാറിന്റെ പിറകിലുണ്ടായിരുന്ന വാഹനം ഓടിച്ച കൊല്ലം സ്വദേശിയും മൊഴി നല്‍കിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലം സന്ദര്‍ശിക്കുകയുമുണ്ടായി. ഇവരുടെ റിപ്പോര്‍ട്ടും എതിരേ വന്നിരുന്ന കെ എസ് ആര്‍ ടി സി ബസിലെ ആളുകള്‍, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കൂടി പരിശോധിച്ചാണ് മൊഴികളിലെ വൈരുധ്യങ്ങള്‍ പരിശോധിക്കുന്നത്. ഇതിനുശേഷം ഡ്രൈവര്‍ അര്‍ജുന്റെയും മൊഴി വീണ്ടുംമെടുക്കുന്നതാണ് പൊലീസ് വ്യക്തമാക്കി.പോലീസ് ഇതേക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. 

മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതു കൊണ്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമുളളകാര്യങ്ങളില്‍ ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും കത്തയച്ചിരുന്നു. മാത്രമല്ല,ബാലഭാസ്‌കറിന്റെ മരണത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കയതിനു ശേഷമാണ് ഇപ്പോള്‍ അപകടത്തിന്റെ ദുരൂഹതം വര്‍ധിപ്പിച്ചുകൊണ്ട് പുതിയ മൊഴികള്‍ പുറത്തുവരുന്നിരിക്കുന്നത്.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags