Enter your keyword

Monday, 26 November 2018

മുംബൈ ഭീകരാക്രമണം: 26/11

ഇന്ത്യന്‍ ജനതക്ക് മറക്കാന്‍ ആവാത്ത രാത്രിയാണ് അത്. കാതടപ്പിക്കുന്ന വെടിയൊച്ചകള്‍, സ്ഫോടനശബ്ദങ്ങള്‍, ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നു, ശൂന്യമാകുന്ന റോഡുകള്‍,‍ അതൊരു സാധാരണ ബുധനാഴ്ച ആയിരുന്നില്ല. അജ്മൽ കസബിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയെ മൂന്നു ദിനങ്ങൾ തോക്കിൻ തുമ്പില്‍ നിർത്തിയ കിരാതവേട്ടയുടെ തുടക്കം.

2008 നവംബര്‍ 26 ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ മുംബൈയില്‍ കടല്‍ കടന്നെത്തിയ പാക്‌ തീവ്രവാദികള്‍ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങള്‍ നടത്തി. 60 മണിക്കൂറുകളോളം നീണ്ട ആക്രമണത്തില്‍ 22 വിദേശികള്‍ അടക്കം ഏതാണ്ട് 160 പേരെങ്കിലും കൊല്ലപ്പെട്ടു. 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. തീവ്രവാദികളുടെ കൈവശം 47 തോക്കുകള്‍, 7.62 എംഎം പിസ്റ്റണ്‍, 8കിലോ ആര്‍ഡിഎക്സ്, 8-10 ഹാന്‍ഡ്‌ ഗ്രനേഡ് എന്നിവ ഉണ്ടായിരുന്നു. യുഎസ് ലെ വേള്‍ഡ് ട്രേഡ് സെന്‍റെര്‍ ആക്രമണത്തെ അനുസ്മരിച്ചു നടന്ന ഈ ആക്രമണം 3 ദിവസം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. ഏറ്റുമുട്ടലിന് ഒടുവില്‍ 9 ഭീകരരെ വധിക്കുകയും തലവനായ അജ്മല്‍ കസബിനെ ജീവനൂടെ പിടികൂടുകയും ചെയ്തു. 2010 മേയ് 6 ന് മുംബൈ ആര്‍തര്‍ റോഡ്‌ ജയിലിലെ പ്രത്യേക കോടതി കബസിനു വധശിക്ഷ വിധിച്ചു. 2011 ഫെബ്രുവരി  21ന് മുംബൈ ഹൈകോടതി വധശിക്ഷ ശരിവച്ചു. 2011 ഒക്ടോബര്‍ 21ന് സുപ്രീംകോടതി കീഴ്കോടതി വിധികള്‍ ശരിവച്ചു. 2012 നവംബര്‍ 21ന് പൂന്നെ യേര്‍വാഡ ജയിലില്‍ കസബിനെ തൂക്കിലേറ്റി. ഈ കീരാതവേട്ടക്ക് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന്‍ തെളിഞ്ഞതോടെ ഇന്ത്യ അവരുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. അതിർത്തിയിൽ ഇന്ത്യാ പാക്ക് യുദ്ധത്തിനു സാധ്യത ഉണ്ടായി. ഇന്ത്യന്‍ സുരക്ഷാ വിന്യാസത്തില്‍ വന്‍ മാറ്റങ്ങള്‍ ആണ് ഉണ്ടായത്. ഇന്ത്യയുടെ തീരപ്രദേശത്തെ സംരക്ഷിക്കാന്‍ കോസ്റ്റല്‍ കമാന്‍ഡിനെ നിയോഗിച്ചു.

 

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍: വീരമൃത്യുവിനു 10 വയസ്സ്.

 

ആ മഹത് ത്യാഗത്തിന് ഇന്ന് പത്തു വര്ഷം തികയുകയാണ്. ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണതിനെ നേരിടാന്‍ ദീരരുടെ സേവനം നമുക്ക് ആവശ്യമായിരുന്നു. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സ്വന്തം ജീവന്‍ തന്നെ പണയം വച്ച ദീരനായ സൈനികനാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവത്യാഗം ചെയ്തത്. താജ് ഹോട്ടലിൽ തമ്പടിച്ചിരുന്ന തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. "മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാല്‍ ഒരിക്കലും മറ്റുള്ളവരെ തള്ളിയിട്ട് ഞാന്‍ ജീവനും കൊണ്ട് രക്ഷപെട്ട് പോരില്ല. മറ്റുള്ളവരെ രക്ഷിക്കാനെ നോക്കു. കഴിയുന്നത്രേ പേരെ രക്ഷിക്കും. ഞാന്‍ മരിച്ചാലും മറ്റുള്ളവര്‍ മരിച്ചാലും എനിക്ക് ഒരുപോലെയാണ്. ഞാന്‍ രക്ഷപെട്ട് വന്ന് മറ്റുള്ളവര്‍ക്ക് ജീവന്‍ നഷ്ട്ടമായിട്ട്എന്ത് ഫലം? സന്ദീപ്‌, അമ്മ ധനലക്ഷ്മിയോട് പറഞ്ഞ വാക്കുകള്‍ ആണിത്.
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയായ ഇദ്ദേഹം ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്.ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻറെയും ധനലക്ഷ്മിയുടെയും മകനാണ് സന്ദീപ്. ഉൽസൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിലാണ് സന്ദീപ് തന്റെ 14 വർഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ൽ ഇവിടെനിന്ന് ശാസ്ത്രത്തിൽ ബിരുദവും നേടി. പഠനകാലത്ത് കായിക ഇനങ്ങളിൽ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു. 1995-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പഠനന്തരം 1999-ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെൻറിൽ ചേർന്നു. 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. 2008-ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായി. താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്.
      “അമ്മേ ഞങ്ങളിപ്പോള്‍ താജ്‌ ഹോട്ടലിലെത്തും. ഇവിടെയെങ്ങും നിറയെ ചാനലുകാരാണ് അമ്മ ടിവി കണ്ടോളൂ. ചിലപ്പോള്‍ എന്നെ കാണാം” ആവേശമുറ്റിയ സന്ദീപിന്റെ വാക്കുകള്‍ പിന്നീടൊരിക്കൽ ‘അമ്മ ധനലക്ഷ്മി പങ്കുവച്ചു.

ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ നീങ്ങിയ സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. നവംബർ 29-ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തതിനെ മാനിച്ച് ഭാരത സർക്കാർ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു. രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും അത് ഏറ്റുവാങ്ങിയത് അമ്മ ധനലക്ഷ്മി ആയിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് പറഞ്ഞതനുസരിച്ച്, 14 പോലീസുകാർ കൊല്ലപ്പെട്ടു. ഇതിൽ താഴെ പ്പറയുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാരും ഉൾപ്പെടുന്നു:
1.മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ, - അദ്ദേഹം
2006 ലെ മാലേഗാവ് സ്ഫോടനം അന്വേഷിക്കുന്നതിൽ
പ്രധാനിയായിരുന്നു. പലപ്പോഴും വധഭീഷണി ലഭിച്ചിട്ടുള്ള ഒരു
ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
2.അഡ്ഡീഷണൽ കമ്മീഷണർ ഓഫീസ് ഓഫ് പോലീസ് : അശോക് കാംട്ടെ 
3.എൻ‌കൌണ്ടർ സ്പെഷ്യാലിസ്റ്റ് : വിജയ് സലസ്കാർ
4.ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ : ശശാങ്ക് ഷിണ്ടെ.
5.ദേശീയ സുരക്ഷാസേന കമാൻഡോ: മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ
6.ദേശീയ സുരക്ഷാസേന കമാൻഡോ: ഹവാൾദാർ ഗജേന്ദർ സിങ്
ചത്രപതി ശിവാജി ടെർമിനസിലെ മൂന്ന് റെയിൽ‌വേ ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടവരിൽ പെടുന്നു
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags