Enter your keyword

Friday, 14 December 2018

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധ പരിശീലനം നിരോധിക്കാന്‍ നിയമഭേദഗതി

By On December 14, 2018

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധ പരിശീലനം നിരോധിക്കുന്നതിന് തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ആരാധനാലയങ്ങളുടെ പരിസരം ആയുധ പരിശീലനത്തിനായി ഉപയോഗിക്കുന്നത് പൊലീസ് ആക്ടിലെ 73 വകുപ്പ് പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്. ആരാധനാലയ പരിസരം കേന്ദ്രീകരിച്ച്‌ നടക്കുന്ന എല്ലാ കായിക പരിശീലനങ്ങളും നിരീക്ഷിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://ift.tt/2wVDrVv

ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു

By On December 14, 2018

ഷാര്‍ജ: ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു.
ഏഴ് ദിര്‍ഹത്തില്‍ നിന്ന് എട്ട് ദിര്‍ഹമായാണ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 

എന്നാല്‍ സായര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ നേരിയ ഇളവ് ഉണ്ടാകും. ആറ് ദിര്‍ഹമായിരിക്കും ഇവര്‍ നല്‍കേണ്ടത്. കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ ഒരു യാത്രയില്‍ രണ്ട് ദിര്‍ഹം ലാഭിക്കാനാകുമെന്നതാണ് ഗുണം. മുന്‍പ് 5.50 ദിര്‍ഹമായിരുന്നു സായര്‍ കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കിയിരുന്നത്.

അജ്മാനിലേക്ക് അഞ്ച് ദിര്‍ഹം ഉണ്ടായിരുന്നത് ആറ് ദിര്‍ഹമായും, ദുബൈ റാഷിദിയയിലേക്ക് 12 ദിര്‍ഹമായും കൂടി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഖുസ് വ്യവസായ മേഖല, എമിറേറ്റ്‌സ് മാള്‍, ജബല്‍ അലി എന്നിവിടങ്ങളിലേക്കുള്ള ചെലവ് 17 ദിര്‍ഹമായിരിക്കും.റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലേക്ക് രണ്ട് ദിര്‍ഹം കൂട്ടി 27ദിര്‍ഹവുമാക്കി. ടാക്‌സി നിരക്കുകളും അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു.

https://ift.tt/2wVDrVv

ദാമന്‍ ദിയുവിലെ സ്റ്റീല്‍ ഫാക്ടറിയില്‍ സ്ഫോടനം; മൂന്നു പേര്‍ മരിച്ചു, ര​ണ്ടു പേ​ര്‍​ക്ക് പ​രിക്ക്

By On December 14, 2018

സി​ല്‍​വാ​സ: കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ദാ​മ​ന്‍ ദി​യു​വി​നു സ​മീ​പം സി​ല്‍​വാ​സ​യി​ലെ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 

സി​ല്‍​വാ​സ​യി​ലെ ശ്രീ​കൃ​ഷ്ണ സ്റ്റീ​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഫ​ര്‍​ണ​സി​നു സ​മീ​പം നി​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

https://ift.tt/2wVDrVv

വനിതാ മതിലിനെതിരെ ഹൈക്കോടതിയില്‍ യൂത്ത് ലീഗ് ഹര്‍ജി നല്‍കി

By On December 14, 2018

കൊച്ചി: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. പ്രളയ ദുരിതത്തെത്തുടര്‍ന്നുള്ള നഷ്ടപരിഹാര വിതരണത്തിന് പ്രത്യേക ട്രൈബ്യൂണലിനെ നിയോഗിക്കുകയോ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയോ വേണമെന്നാവശ്യപ്പെട്ട് ഫിറോസ് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

വനിതാമതിലിനെ ചോദ്യം ചെയ്ത് ഇതിലാണ് ഉപഹര്‍ജി നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള പദ്ധതികള്‍ വ്യക്തമാക്കി പരസ്യം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചപ്പോള്‍ പണമില്ലെന്നായിരുന്നു മറുപടി. എ

ന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കാനൊരുങ്ങുകയാണ്. വനിതാ മതിലിനായി സര്‍ക്കാര്‍ എത്ര തുകയാണ് ചെലവിടുകയെന്നോ ഏത് ഫണ്ടില്‍ നിന്നാണ് പണം ചെലവഴിക്കുകയെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ ഇതു തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

https://ift.tt/2wVDrVv

കൊച്ചി-സേലം പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

By On December 14, 2018

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കൊച്ചി-സേലം പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. പെട്രോളിയം ഉല്പന്നങ്ങള്‍ കൊണ്ടു പോവുന്നതിനുള്ള പദ്ധതി, നെല്‍കൃഷി നശിപ്പിച്ച്‌ നടപ്പിലാക്കുന്നതിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം.

വിളവെടുപ്പ് കഴിയുന്നത് വരെ താത്ക്കാലികമായെങ്കിലും നിര്‍മാണ പ്രവ്യത്തികള്‍ നിര്‍ത്തി വെക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കുഴല്‍മന്ദത്ത് കൃഷി നശിപ്പിച്ച്‌ പൈപ്പിടാനുള്ള ശ്രമം കര്‍ഷകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകരും കമ്ബനി അധികൃതരുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് കമ്ബനി അധികൃതര്‍ ഉറപ്പ് നല്‍കി.

തിങ്കളാഴ്ച വരെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. 2000ലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പദ്ധതിയ്ക്കായി കൊച്ചി മുതല്‍ സേലം വരെ 18 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തത്.

https://ift.tt/2wVDrVv

ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന് പൊലീസ്

By On December 14, 2018

തിരുവനന്തപുരം: ബിജെപിയുടെ സമരപന്തലിന് സമീപം തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന് പൊലീസ്. ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴിയില്‍ പറഞ്ഞെിട്ടുണ്ടെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടിയില്‍ മനം നൊന്ത് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തെന്നാണ് ബി.ജെ.പി പ്രചാരണം. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളയുകയാണ് പൊലീസ്. ശബരിമല പ്രശ്നങ്ങളെച്ചൊല്ലി നടക്കുന്ന സമരവുമായി വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

പ്ലംബിംഗ്, ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന വേണുഗോപാലന്‍ നായര്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് ആശുപത്രിയിലെത്തി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മൊഴിയില്‍ പറയുന്നുണ്ട്. മരണ വെപ്രാളത്തില്‍ സമരപ്പന്തലിലേക്ക് ഓടിയതാണെന്നും വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഭരണ പ്രതിപക്ഷേഭേദമന്യേ രംഗത്തെത്തി. നിരന്തരം ഹര്‍ത്താല്‍ നടത്തി ബിജെപി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശബരിമല സമരം പൊളിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് ബി.ജെ.പി ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വേണുഗോപാലന്‍ നായരെ ബലിദാനിയായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

https://ift.tt/2wVDrVv

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

By On December 14, 2018

തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. മരണമൊഴി ഇന്ന് പൊലീസ് മജിസ്‌ട്രേറ്റില്‍ നിന്ന് വാങ്ങും. 

മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു ഓട്ടോയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കത്തിക്കാന്‍ ഉപയോഗിച്ച്‌ മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം,വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു.

https://ift.tt/2wVDrVv

Popular

Tags